Sunday 07 June 2020




രാജ്യത്ത് രണ്ടായിരത്തിലധികം കോവിഡ് ബാധിതർ; 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 235 പേര്‍ക്ക്

By Sooraj Surendran .03 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കനുസരിച്ച് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2069 ആയി. 24 മണിക്കൂറിനിടെ 235 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ 53 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 155 പേർ വൈറസ് ബാധയിൽ നിന്നും പൂർണ മുക്തി നേടി ആശുപത്രി വിട്ടു. 1860 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ സന്ദേശം നൽകും.

 

അതേസമയം കേരളത്തിൽ ഇന്ന് 21 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കാസര്‍ഗോഡ്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് കൊറോണ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി. 256 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇന്ന് 145 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8456 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 7622 പേരുടെയും ഫലം നെഗറ്റീവ് ആണ്.