Friday 29 May 2020




കോവിഡ് 19: അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് മരിച്ചു, ഭര്‍ത്താവും മക്കളും ഐസൊലേഷനില്‍

By Online Desk .05 Apr, 2020

imran-azhar

 

ഡബ്ലിന്‍: കോവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന മലയാളി നേഴ്‌സ് അയര്‍ലന്‍ഡില്‍ മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിയും ദ്രോഹഡയിലെ ജോര്‍ജ് പോളിന്റെ ഭാര്യയുമായ ബീനാ ജോര്‍ജ് (58) ആണ് മരിച്ചത്. ബീനാ ജോര്‍ജിന്റെ ഭര്‍ത്താവും മക്കളും ഐസൊലേഷനില്‍ ആണ്.
ക്യാന്‍സര്‍ രോഗം ബാധിച്ചു ചികിത്സയില്‍ ഇരിക്കുബോഴാണ് രണ്ടു ദിവസം മുമ്പ കൊറോണ സ്ഥിരീകരിച്ചത്. അയര്‍ലന്‍ഡിലെ ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ ഡ്യൂട്ടിയില്‍ നിന്നും അവധിയില്‍ ആയിരുന്നു. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും.