Saturday 22 September 2018



ഒ എന്‍ വി അനുസ്മരണവും കാവ്യാലാപന മല്‍സരവും

By praveen prasannan.08 Feb, 2018

imran-azhar

തിരുവനന്തപുരം: പ്രശസ്ത കവി ഒ എന്‍ വി കുറുപ്പിന്‍റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണവും കാവ്യാലാപന മല്‍സരവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 11ന് രാവിലെ 10.30ന് കാവ്യാലാപന മല്‍സരം തുടങ്ങും. വഴുതക്കാട് കോട്ടണ്‍ഹില്‍ എല്‍ പി എസിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.


സ്മൃതിസായാഹ് നം വൈകിട്ട് വൈകിട്ട് അഞ്ച് മണിക്കാണ്. പെരുന്പുഴ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കുരീപ്പുഴ ശ്രീകുമാര്‍, വി എന്‍ മുരളി എന്നിവര്‍ ഒ എന്‍ വിയുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവയ്ക്കും. ഒ എന്‍ വിയുടെ പുത്രന്‍ രാജീവ് ഒ എന്‍ വി പങ്കെടുക്കും.

പുരോഗമന കലാസാഹിത്യ സംഘം വഴുതക്കാട് യൂണിറ്റും ഇടപ്പഴഞ്ഞി ചട്ടന്പിസ്വാമി സ്മാരക ഗ്രന്ഥശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.