Sunday 09 August 2020




ചിറ്റാറിലെ മത്തായിയുടെ മരണം: വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

By Sooraj Surendran .01 Aug, 2020

imran-azhar

 

 

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ പ്രദീപ് കുമാർ, ബീറ്റ് ഓഫീസർമാരായ എൻ. സന്തോഷ്, ടി. അനിൽ കുമാർ, ലക്ഷ്മി തുടങ്ങിയ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിസിഎഫിന്റെ നടപടി.

 

മത്തായിയുടെ മരണം കൊലപാതകം തന്നെയെന്ന ആരോപണത്തിലുറച്ച് കുടുംബവും രംഗത്തെത്തി. നിയമം മറികടന്നാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നും വനംവകുപ്പ് ജീവനക്കാര്‍ അദ്ദേഹത്തെ കിണറ്റില്‍ തള്ളിയിട്ടു കൊന്നതാണെന്നും കുടുംബം ആരോപിക്കുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് മത്തായിയുടെ കുടുംബം. മത്തായിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.