By Sooraj Surendran.13 Aug, 2019
ചെന്നൈ: വടിവാളുമായെത്തിയ മോഷ്ടാക്കളെ മനോധൈര്യം കൊണ്ട് നേരിട്ട് വൃദ്ധ ദമ്പതികളായ ഷണ്മുഖവേലും, സെന്താമരയും. തിരുനെൽവേലിയിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഉണ്ടായത്. ദമ്പതികളുടെ വീട്ടിൽ മോഷ്ടാക്കൾ ആയുധങ്ങളുമായി അതിക്രമിച്ച് കടക്കുകയായിരുന്നു. പോർച്ചിൽ ഇരിക്കുകയായിരുന്ന ഷണ്മുഖവേലിനെ ഇവർ കഴുത്തിൽ തുണികെട്ടി ആക്രമിച്ചു. ഷണ്മുഖവേലിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ സെന്താമര കസേരയും, ചെരുപ്പുകളും ഉപയോഗിച്ച് നേരിടുകയും. ഷണ്മുഖവേൽ അക്രമിയെ നെഞ്ചത്ത് ചവിട്ടി ആക്രമണം പ്രതിരോധിക്കുകയൂം ചെയ്തു. സംഭവത്തിൽ സെന്താമരയ്ക്ക് കൈക്ക് പരിക്കേറ്റു. ദമ്പതികളുടെ ആക്രമണത്തെ തുടർന്ന് പ്രതിരോധത്തിലായ മോഷ്ടാക്കൾ ഉടൻ തന്നെ സ്ഥലംവിട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ വീടിന് മുന്നിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നും ലഭിച്ചു.