Friday 23 October 2020




ഒമാൻ എയർ ഒക്ടോബർ ഒന്ന് മുതൽ സർവീസുകൾ പുനരാരംഭിക്കുന്നു

By Sooraj Surendran.09 Sep, 2020

imran-azhar

 

 

മസ്കത്ത്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസങ്ങളോളമായി മുടങ്ങിക്കിടക്കുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ എയർ. ആദ്യ ഘട്ടത്തിൽ 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുക. ഒക്ടോബർ ഒന്ന് മുതൽ സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം. മസ്‍കത്തിൽ നിന്നും ലണ്ടൻ, ഇസ്താംബുൾ, ഫ്രാങ്ക്ഫർട്ട്, കെയ്റോ, മുംബൈ, ദില്ലി, കൊച്ചി, ദുബായ്, ദോഹ, ഡാർ എസ് സലാം, സാൻസിബാർ, ക്വാലാലംപൂർ, മനില, ലാഹോർ, ഇസ്ലാമാബാദ്‌ എന്നിവടങ്ങളിലാണ് സർവീസുകൾ. വിലക്ക് നീക്കുന്നതനുസരിച്ച് ഇന്ത്യയിലേക്കുള്ള സർവീസുകളും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സർവീസുകൾ.