Monday 25 October 2021




കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദം - ഐസിഎംആർ

By സൂരജ് സുരേന്ദ്രന്‍.09 Sep, 2021

imran-azhar

 

 

ന്യൂ ഡൽഹി: കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്.

 

ഏപ്രിൽ മേയ് മാസത്തിലെ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഉണ്ടായ മിക്ക മരണങ്ങളും വാക്സിൻ എടുക്കാത്തത് കൊണ്ടാണെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

 

കോവിഡ് വാക്സിൻ എല്ലാ പ്രായക്കാരിലും ഫലപ്രദമാണെന്നും ബൽറാം ഭാർഗവ അഭിപ്രായപ്പെട്ടു.

 

അതേസമയം യാത്രകളിലടക്കം കൃത്യമായ ജാഗ്രത പാലിക്കണം. ഉത്തരവാദിത്തമുള്ള യാത്രകൾ ജനങ്ങൾ പരിശീലിക്കണമെന്നും ബൽറാം ഭാർഗവ പറഞ്ഞു.

 

ആഘോഷപരിപാടികൾ ചുരുക്കണം. കോവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും രാജ്യത്തെ 35 ജില്ലകളിലെ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 

അതിനാൽ ജനങ്ങൾ കർശനമായും നിയന്ത്രണങ്ങളും ജാഗ്രതയും പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.