Wednesday 26 February 2020




പുന്ന നൗഷാദ് വധം: മുഖ്യ ആസൂത്രകനായ എസ്ഡിപിഐ നേതാവ് പിടിയില്‍

By Online Desk.09 Sep, 2019

imran-azhar

 

തൃശൂര്‍ : ചാവക്കാട്ട് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ ആസൂത്രകനായ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. കൊലപാതക സംഘതലവനായ പുന്ന സ്വദേശി ജമാല്‍ എന്ന കാരിഷാജി (42) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസില്‍ ആകെ 20 പ്രതികളാണുളളത്.


സംഭവത്തിനു ശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴിയാണ് കണ്ടെത്തിയത്. എസ്.ഡി.പി.ഐ ചാവക്കാട് ഏരിയാസെക്രട്ടറിയാണ് കാരിഷാജി. ജൂലൈ 30 ന് പുന്ന സെന്ററില്‍ വെച്ചാണ് നൗഷാദിനെ ഷാജിയുടെ നേതൃത്വത്തിലുള്ള അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.