Wednesday 23 October 2019




പെരിയ ഇരട്ടക്കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റിലായി

By anju.21 Feb, 2019

imran-azhar


കാസര്‍ഗോഡ്:പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു സിപിഎം അനുഭാവിയായ സജി. കേസുമായി ബന്ധപ്പെട്ട് നേരത്തേ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സജിയുടെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്.

 

നേരത്തെ, കേസില്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച രാത്രി 7.40നാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും ജീപ്പിലെത്തിയ സംഘം വെട്ടിക്കൊന്നത്. വെട്ടാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന വടിവാളിന്റെ പിടിയും പ്രതികളുടേതെന്നു സംശയിക്കുന്ന മൊബൈല്‍ ഫോണും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്.