Tuesday 22 August 2017

പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

By praveen prasannan.19 Jun, 2017

imran-azhar

പാലക്കാട്: ആശങ്ക പരത്തി വീണ്ടും പനി മരണം. പട്ടാന്പി ഓങ്ങല്ലൂര്‍ സ്വദേശി ബഷീര്‍(31) ആണ് മരിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബഷീറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഓങ്ങല്ലൂരില്‍ പത്തുവയസുകാരി പനി ബാധിച്ച് മരിച്ചിരുന്നു.

അതിനിടെ പനി പടരുന്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പനി പടരുന്നത് തടയുന്നതിന് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.