Thursday 04 March 2021




ഓണ്‍ലൈന്‍ റമ്മി: കോഹ്ലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും കോടതി നോട്ടീസ്

By Veena Viswan.27 Jan, 2021

imran-azhar

കൊച്ചി: ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തൃശ്ശൂര്‍ സ്വദേശിയായ പോളി വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ താരങ്ങളായ വിരാട് കോഹ്ലി, തമന്ന, അജുവര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്.

 

ഓണ്‍ലൈനില്‍ പ്ലാറ്റ്‌ഫോമുകളില്‍ റമ്മി മത്സരങ്ങള്‍ ധാരാളമായി വരുന്നെന്നും അവ നിയമപരമായി തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

 

ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതിനാലാണ് ഇവര്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.