Thursday 24 August 2017

റൊമാനിയയില്‍ ഓണ്‍ലൈന്‍ ലൈംഗിക വ്യവസായം പണം വാരുന്നു

By praveen prasannan.10 Aug, 2017

imran-azhar

ബുച്ചാറസ്റ്റ്: കാലം മാറുന്നതിനനുസരിച്ച് തൊഴില്‍ മേഖലകളും സാഹചര്യങ്ങളുമൊക്കെ മാറുകയാണ്. സാങ്കേതികതകതയും ആധുനികതയുമൊക്കെ തൊഴില്‍ സാഹചര്യങ്ങളെയും തൊഴിലിടങ്ങളെയും മാറ്റിമറിച്ചു.

ലോകത്തെ പഴക്കം ചെന്ന വ്യവസായങ്ങളിലൊന്നായ വേശ്യാവൃത്തി പോലും ഇപ്പോള്‍ സാങ്കേതിക വിദ്യ ഉപോയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്നതിന്‍റെ ഉദാഹരണങ്ങളാണ് പലയിടങ്ങളിലും കാണാനാവുന്നത്. ലൈംഗിക വ്യവസായത്തിന്‍റെ മറ്റൊരു രൂപമാണ് മൊബൈല്‍ ഫോണ്‍ വഴിയുളള അശ്ളീല സംഭാഷണം. ഇതിനായി കേരളത്തില്‍ പോലും അവസരമുണ്ട്.

എന്നാല്‍ യൂറോപ്പിലെ റൊമാനിയയില്‍ കുറെക്കൂടി ആധുനിക രീതിയിലാണ് ഈ വ്യവസായം നടക്കുന്നത്. ഇന്‍ററാക്ടീവ് വെബ്കാമിംഗ് എന്നാണ് ഇതറിയപ്പെടുന്നത്. എല്ലാ സൌകര്യങ്ങളും ഒരുക്കിയ സ്റ്റുഡിയോയില്‍ നിന്ന് വെബ് ക്യാം വഴി അശ്ളീല സംഭാഷണം നടത്തുന്നതാണ് പണി! ആയിരക്കണക്കിന് യുവതികളാണ് ഈ മേഖലയില്‍ ഈ രാജ്യത്ത് പണിയെടുക്കുന്നത്.

വലിയ സാങ്കേതിക സംവിധാനങ്ങളാണ് ഈ ജോലിക്കായി ഒരുക്കിയിട്ടുള്ളത്. സ്വന്തം വീട്ടില്‍ ആധുനിക സൌകര്യങ്ങളൊരുക്കിയും അത്യാധുനിക സൌകര്യങ്ങളോട് കൂടിയ ബഹുനില കെട്ടിടങ്ങളില്‍ വച്ചും അശ്ളീല സംഭാഷണ ജോലി വഴി വന്‍ തോതില്‍ പണം സന്പാദിക്കുയാണ് യുവതികള്‍.

റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നഗരമധ്യേ ഉള്ള കെട്ടിടത്തില്‍ രണ്ട് നിലകളിലായി ഇന്‍ററാക്ടീവ് വെബ്കാമിംഗിനായി ഒരു സ്ഥാപനമുണ്ട്. ഇവിടെ വെബ് ക്യാമറയിലൂടെ അശ്ളീല സംഭാഷണം നടത്തുന്ന ക്യാം ഗേള്‍സിനായി നാല്‍പതോളം മുറികളാണുള്ളത്.

മുറികള്‍ മനോഹരമായി രൂപകല്‍പന ചെയ്തിട്ടുണ്ട്. ഇവിടെയാണ് യുവതികള്‍ ഓണ്‍ലൈന്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്നത്.

മുറികളില്‍ അത്യാധുനിക ഫോട്ടോഗ്രാഫി ലൈറ്റുകള്‍ സജ്ജീകരിച്ചിരിക്കും. വലിയ കന്പ്യൂട്ടര്‍ സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്.

ദിവസം എട്ട് മണിക്കൂര്‍ ഒരു യുവതി ജോലി ചെയ്യുന്നു. മാസം ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ഓരോ യുവതിയും സന്പാദിക്കുന്നത്. സ്റ്റുഡിയോയ്ക്ക് ഇത്രയും തുക തന്നെ ഓരോ മോഡലില്‍ നിന്നും മാസം കിട്ടുന്നുണ്ട്. വെബ് ലൈവിന് സാങ്കേതിക സഹായം നല്‍കുന്ന ഇന്‍റര്‍നെറ്റ് ക്യാം ഹോസ്റ്റ് ഇതിനേക്കാളും വലിയ തുകയാണ് നേടുന്നത്.

കഴിഞ്ഞ വര്‍ഷം വെബ് ക്യാമിംഗ് വ്യവസായം 300 കോടിയോളം ഡോളര്‍ വാരിക്കൂട്ടിയെന്നാണ് കണക്ക്. യുവതികള്‍ക്കായി പരിശീലകരും മനശാസ്ത്ര വിദഗ്ദ്ധരും ഇംഗ്ളീഷ് അധ്യാപകരും ഉണ്ടാകും.യൂറോപ്പ്, യു എസ് എന്നിവിടങ്ങളില്‍ നിന്നുളളവരാണ് അശ്ളീല സംഭാഷണത്തിന്‍റെ ഉപയോക്താക്കളില്‍ ഏറെയും. യുവാക്കളും ഈ രംഗത്ത് പണിയെടുക്കുന്നുണ്ട്.