Sunday 15 December 2019




ഫോൺ ചോർത്താൻ രാജ്യത്തെ പത്ത് ഏജൻസികൾക്ക് മാത്രം അധികാരം: കേന്ദ്രസർക്കാർ

By Sooraj Surendran .19 Nov, 2019

imran-azhar

 

 

ന്യൂ ഡൽഹി: സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ പത്ത് ഏജൻസികൾക്ക് മാത്രമാണ് ഫോൺ ചോർത്താനുള്ള അധികാരമുള്ളതെന്ന് കേന്ദ്രസർക്കാർ. അതേസമയം കേന്ദ്രസർക്കാരിന് ഫോണുകള്‍ നിരീക്ഷിക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയുടേയോ സംസ്ഥാനത്തിന് വിവരങ്ങള്‍ ലഭിക്കാന്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെയോ മുന്‍കൂര്‍ അനുമതി അനിവാര്യമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

 

ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്, എന്‍ഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് മാത്രമാണ് ഫോൺ ചോർത്താനുള്ള അധികാരമുള്ളത്. വാട്സ്ആപ്പ് വിവര ചോർച്ച വിവാദവുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാർ ഇക്കാര്യം ലോകസഭയിൽ വ്യക്തമാക്കിയത്.