Monday 06 December 2021




'ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്വം എനിക്കെന്ന് ഉമ്മൻ‌ചാണ്ടി', ഉമ്മന്‍ ചാണ്ടി രക്ഷാകര്‍ത്താവെന്ന് ചെറിയാൻ ഫിലിപ്പ്

By സൂരജ് സുരേന്ദ്രന്‍.25 Oct, 2021

imran-azhar

 

 

തിരുവനന്തപുരം: ചെറിയാന്‍ ഫലിപ്പിനോട് താന്‍ തെറ്റുചെയ്‌തെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെറിയാന്‍ ഫിലിപ്പിന്റെ അകല്‍ച്ച ആത്മപരിശോധനയ്യ് വിധേയമാക്കാനുള്ള അവസരമായെന്നും വിദ്വേഷമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിടാൻ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 

അവുക്കാദര്‍കുട്ടിനഹ പുരസ്‌കാരദാന ചടങ്ങിലായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.

 

"20 വര്‍ഷത്തിന് ശേഷം സമാനമായ ചിന്താഗതിയില്‍ ഒരേ വേദിയില്‍ നില്‍ക്കുകയാണ്. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടേണ്ടിവന്നതില്‍ തനിക്ക് തെറ്റുപറ്റിയിട്ടുണ്ട്. ചെറിയാന്‍ ഫിലിപ്പിനോട് വിദ്വേഷവും വിരോധവുമില്ല" അദ്ദേഹം പറഞ്ഞു.

 

അതേസമയം ഉമ്മന്‍ ചാണ്ടി തന്റെ രക്ഷാകര്‍ത്താവാണെന്നും ആ രക്ഷാകര്‍തൃത്വം ഇനിയും വേണമെന്നുമാണ് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചത്.