Thursday 27 January 2022




രാജ്യത്ത് 50 ശതമാനത്തിലധികം ആളുകൾ രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തു: ആരോഗ്യ മന്ത്രാലയം

By vidya.05 Dec, 2021

imran-azhar

ന്യൂഡൽഹി: ഇന്ത്യയിൽ 50 ശതമാനത്തിലധികം ആളുകൾ രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ എടുത്തത് 127.61 കോടി ഡോസ് വാക്സിനാണ്.സമൂഹമാധ്യമമായ ‘കൂ’വിലൂടെ ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

 

ജനസംഖ്യയുടെ 84.8 ശതമാനം ആളുകൾ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരാണ്.
അതേസമയം, പുതുച്ചേരിയിൽ ഇന്ന് മുതൽ വാക്സിനേഷൻ നിർബന്ധമാക്കി. കേന്ദ്രഭരണ പ്രദേശത്തുളള എല്ലാവരും നിർബന്ധമായി കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന ഉത്തരവിറക്കിയത് ആരോഗ്യ ഡയറക്ടറാണ്.

 

പലയിടത്തും ജനങ്ങൾ വാക്സിനെടുക്കുന്നതിൽ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതുച്ചേരി ഭരണകൂടം കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. വാക്സിൻ എടുക്കുന്നവർക്ക് 50,000 രൂപയുടെ മൊബൈൽ ഫോൺ നൽകുമെന്ന് നേരത്തെ രാജ്കോട്ട് മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നു.