Tuesday 17 September 2019




ഐഎന്‍എക്‌സ് മീഡിയ അഴിമതി: ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും

By online desk .20 Aug, 2019

imran-azhar

 

 

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും. ചിദംബരത്തിന്റെമുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഇത്. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കേണ്ടത് ആവശ്യമാണെന്ന സിബിഐയുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 

 

ഇതൊരു സാമ്പത്തിക കുറ്റകൃത്യമാണ്. ഇതിനെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടണമെന്ന് കോടതി പറഞ്ഞു. ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യം ഏന്വേഷിക്കുന്ന ഏജന്‍സികളുടെ കൈകള്‍ ബന്ധിക്കാന്‍ പാടില്ല. പരാതിക്കാരന്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയാറിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ചിദംബരത്തിനു വേണ്ടി കപില്‍ സിബല്‍ റജിസ്ട്രാറെ കണ്ടു.


പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയ്ക്കു 305 കോടിയുടെ വിദേശ നിക്ഷേപം ലഭിക്കാന്‍ അനധികൃതമായി ഇടപെട്ടുവെന്നാണ് കേസ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇതിനായി പണം പറ്റിയതായാണ് ആരോപണം. കേസില്‍ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ്. കാര്‍ത്തിയുടെ വിദേശത്തും ഇന്ത്യയിലുമായുള്ള 54 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.