Friday 25 September 2020




രമേശ് ചെന്നിത്തലക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ഇ പി ജയരാജന്റെ ഭാര്യ

By online desk .15 Sep, 2020

imran-azhar

 

കണ്ണൂ‍ർ: വ്യവസായ മന്ത്രി ഇ പി ജയരാജിന്റെ ഭാര്യ ഇന്ദിര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായിവിവരം . തനിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു മാനഹാനി ഉണ്ടാക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പികെ ഇന്ദിര ചെന്നിത്തലയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. താൻ ജോലി ചെയ്ത ബാങ്കിലെത്തി ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതായാണ് പരാതി. അതേസമയം രമേശ് ചെന്നിത്തല ദിവസവും കള്ളം പറഞ്ഞു അപഹാസ്യനാവുകയാണെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി. 

 

ജലീലിനെതിരെയുള്ള വ്യക്തി വിരോധം തീർക്കാൻ ലീഗ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ചെന്നിത്തല ആവർത്തിക്കുകയാണ് . ജലീലിനെതിരായ ആക്രമണത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ബിജെപിക്കൊപ്പം ചേ‍ർന്ന് മന്ത്രിയെ തെരുവിൽ ആക്രമിക്കാനായി കോൺഗ്രസും മുസ്ലീംലീഗും മത്സരിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം കെ ടി ജലീലിന് പൂർണ്ണ പിന്തുണയുമായി മുഖ്യമന്ത്രിയും രംഗത്തെത്തി കെ ടി ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു മുഖ്യമന്ത്രി. ജലീൽ രാജിവെക്കാൻ മാത്രം എന്ത് തെറ്റാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇല്ലാത്ത ആരോപണം ഉന്നയിച്ചു കേരളത്തിന്റെ പൊതുവായ അന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.