By swathi.27 Jan, 2022
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ആരോപണം ഉന്നയിക്കുന്നവര്‍ 2013നു മുന്‍പ് ജീവിക്കുന്നവരാണെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു.ലോക്പാല്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകളും അധികാരമാണ്. നിയമം പറയുന്നത് തന്നെ അങ്ങനെയാണ്.
2013ലാണ് പാര്‍ലമെന്റ് ലോക്പാല്‍ ബില്‍ പാസാക്കിയത്. അതിലെ പാര്‍ട്ട് മൂന്ന് എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കണമെന്നാണ്. അത് സംസ്ഥാനത്തിന്റെ അധികാരമാണെന്ന് നിയമത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തില്‍ 2000ല്‍ ഭേദഗതി വരുത്തിയപ്പോള്‍ രാഷ്ട്രപതിയുടെ അനുമതി നേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ലോകായുക്ത നിയമഭേദഗതിയില്‍ ഒപ്പുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ഗവര്‍ണറെ കണ്ടു. അടിസ്ഥാനരഹിതവും വസ്താവിരുദ്ധവുമായ മറുപടിയാണ് ഭേദഗതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇന്നലെ മന്ത്രി പി രാജീവ് നല്‍കിയത്. ലോകായുക്ത നിയമം ഭരണഘടനാവിരുദ്ധമാണെന്ന നിയമമന്ത്രിയുടെ വാദം തന്നെ സുപ്രീം കോടതിയുടെ വിധിക്ക് എതിരാണ്. ഭേദഗതിക്ക് അനുമതി നല്കുന്നതില് നിയമപ്രശ്നങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ഗവര്‍ണറോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതൊന്നും അറിയാതെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.