Friday 05 June 2020




പദ്മ പുരസ്കാര പട്ടികയിൽ നിന്ന് മമ്മൂട്ടിയും, എം.ടിയും പുറത്ത്

By Sooraj Surendran .12 Feb, 2020

imran-azhar

 

 

2020ലെ പദ്മ പുരസ്കാര പട്ടികയിൽ നിന്നും കേന്ദ്രസർക്കാർ മമ്മൂട്ടിയുടേയും, എം.ടി വാസുദേവൻ നായരുടെയും പേരുകൾ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. എന്നാൽ സംസ്ഥാന സർക്കാർ സമർപ്പിച്ച പട്ടികയിൽ ഇരുവരുടെയും പേരുകൾ ഉൾപ്പെടുത്തിയിരുന്നു. എം.ടിയുടെ പേര് പത്മവിഭൂഷണത്തിന് വേണ്ടിയും, കലാമണ്ഡലം ഗോപി ആശാൻ, മമ്മൂട്ടി, സുഗതകുമാരി, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവരുടെ പേരുകൾ പത്മഭൂഷണത്തിന് വേണ്ടിയുമാണ് സംസ്ഥാന സർക്കാർ നിർദേശിച്ചത്. സാധാരണയായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ശുപാർശകൾ പരിഗണിച്ച് അതിൽ നിന്നും തിരഞ്ഞെടുത്ത പേരുകൾ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി സമർപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ മമ്മൂട്ടിയുടെയും, എം.ടിയുടെയും പേരുകൾ കേന്ദ്രസർക്കാർ പരിഗണിക്കാതെ തള്ളിക്കളയുകയായിരുന്നു. ആത്മീയരംഗത്ത് നിന്ന് മുംതാസ് അലിയ്ക്കും, നിയമപണ്ഡിതൻ പ്രഫ.എൻ.ആർ.മാധവമേനോനും (മരണാനന്തര ബഹുമതി) പത്മഭൂഷൻ നൽകാനും കേന്ദ്രം തീരുമാനിച്ചു.