Thursday 25 April 2019


മോഹൻലാലിന് പത്മഭൂഷൺ

By Sooraj Surendran .26 Jan, 2019

imran-azhar

 

 

ന്യൂ ഡൽഹി: പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പത്മഭൂഷൺ പുരസ്‌കാരത്തിന് നടന വിസ്മയം മോഹൻലാലും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും അർഹരായി. പുരസ്‌കാരം ലഭിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പ്രതികരിച്ചു. പുരസ്‌കാരത്തിന് അർഹനാക്കിയ പ്രേക്ഷകരോടും സർക്കാരിനോടും മോഹൻലാൽ നന്ദി പറഞ്ഞു. ഇവർക്ക് പുറമെ മുൻ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട, മാധ്യമ പ്രവർത്തകൻ കുൽദീപ് നയാർ(മരണാനന്തരം), ഇന്ത്യൻ പർവതാരോഹക ബചേന്ദ്രി പാൽ, ലോക്സഭ എംപി ഹുകംദേവ് നാരായൺ യാദവ് എന്നിവരും പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹനായി. ഗായകൻ കെ.ജി. ജയൻ, പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ തുടങ്ങിയവർ പത്മശ്രീ പുരസ്കാരത്തിനും അർഹരായി. പ്രേം നസീറിന് ശേഷം രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതി ആയ പത്മഭൂഷൺ നേടുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് മോഹൻലാൽ.