Thursday 04 June 2020




മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരയണന്‍ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം

By Sooraj Surendran .25 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: മൂഴിക്കൽ പങ്കജാക്ഷിയും സത്യനാരായണൻ മുണ്ടയൂരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി. നോക്കുവിദ്യാ പാവകളി കലാകാരിയാണ് മൂഴിക്കൽ പങ്കജാക്ഷി. സത്യനാരായണന്‍ മുണ്ടയൂര്‍ സാമൂഹിക പ്രവർത്തകനാണ്. ഗദീഷ് ലാൽ അഹുജ (പഞ്ചാബ്), മുഹമ്മഷരീഫ് (യുപി), ജാവേദ് അഹമ്മദ് ടക് (ജമ്മു കാഷ്മീർ), തുളസി ഗൗഡ (കർണാടക), അബ്ദുൾ ജബ്ബാർ (മധ്യപ്രദേശ്) തുടങ്ങി 21 പേരാണ് ഈ വർഷം പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്. വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സത്യനാരായണനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മൂഴിക്കൽ പങ്കജാക്ഷി കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ്. നോക്കുവിദ്യാ പാവകളി പ്രചാരണത്തിന് ഇവർ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നത്. 1984ലെ ഭോപ്പാൽ ദുരന്തത്തിന്‍റെ ഇരകൾക്കു വേണ്ടി പോരാടിയ അബ്ദുൾ ജബ്ബാറിന് മരണാനന്തര ബഹുമതിയായി പത്മശ്രീ പുരസ്‌കാരം നൽകും.