Monday 06 April 2020




കേരളത്തിന് പത്മത്തിളക്കം; എട്ട് മലയാളികൾക്ക് പുരസ്‌കാരം, പി വി സിന്ധുവിന് പത്മഭൂഷൺ

By Sooraj Surendran .26 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: 2020ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എട്ട് മലയാളികളാണ് പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായത്. കേരളത്തില്‍നിന്നുള്ള ശ്രീ എം, എന്‍.ആര്‍.മാധവ മേനോന്‍(മരണാനന്തരം) എന്നിവരുള്‍പ്പെടെ പതിനാറുപേര്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി. വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു തുടങ്ങിയവർ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അർഹരായി. ബോക്‌സിങ് താരം മേരി കോം, ഛന്നുലാല്‍ മിശ്ര, അനിരുദ്ധ് ജഗന്നാഥ് ജി.സി.എസ്.കെ, പെജവാര്‍ മഠാധിപതി വിശ്വേശതീര്‍ഥ (മരണാനന്തരം) എന്നിവർ പത്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹരായി. മൂഴിക്കൽ പങ്കജാക്ഷിയും സത്യനാരായണൻ മുണ്ടയൂരും ഉൾപ്പെടെ 116 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്. നോക്കുവിദ്യാ പാവകളി പ്രചാരണത്തിന് ഇവർ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് മൂഴിക്കൽ പങ്കജാക്ഷിക്ക് പുരസ്‌കാരം നൽകുന്നത്.