Tuesday 19 March 2019


പാകിസ്ഥാനിൽ 121 ഭീകരർ കസ്റ്റഡിയിൽ: 180 മ​ദ്ര​സ​ക​ളു​ടെ നി​യ​ന്ത്ര​ണം സ​ർ​ക്കാ​ർ ഏ​റ്റെ​ടുത്തു

By Sooraj Surendran.07 Mar, 2019

imran-azhar

 

 

ഇസ്‌ലാമാബാദ്: പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാൻ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭീകര സംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയാണ് പാക് സർക്കാർ. ഇതിന്റെ ഭാഗമായി ഭീകരരെന്ന് സംശയിക്കപ്പെടുന്ന 121 പേരെ അറസ്റ്റ് ചെയ്തതായും പാകിസ്ഥാൻ അവകാശപ്പെട്ടു. കൂടാതെ 180 മദ്രസകളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതായുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാക് ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ആരുടെയും സമ്മർദത്തിന് വഴങ്ങിയില്ല നടപടി സ്വീകരിച്ചതെന്നും പാകിസ്ഥാൻ വ്യക്തമാക്കി. പുൽവാമയിലെ 44 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന് ശേഷം പാകിസ്താനെതിരെ നിരവധി രാജ്യങ്ങൾ രംഗത്ത് വന്നത്.