Saturday 23 March 2019


വീണ്ടും പാക് പ്രകോപനം: 24 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ചു, തുരത്തിയോടിച്ച് ഇന്ത്യ

By Sooraj Surendran .28 Feb, 2019

imran-azhar

 

 

ന്യൂ ഡൽഹി: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ഇന്ത്യ. പാകിസ്ഥാന്റെ 24 യുദ്ധവിമാനങ്ങളാണ് നിയന്ത്രണ രേഖ മറികടക്കാൻ ശ്രമം നടത്തിയത്. പാകിസ്ഥാന്റെ ശ്രമം മനസിലാക്കിയ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളെ തുരത്തിയോടിച്ചു. ജമ്മു കാഷ്മീർ നിയന്ത്രണരേഖ മറികടക്കാനാണ് പാകിസ്ഥാൻ ശ്രമം നടത്തിയത്. എട്ട് എഫ്-16 വിമാനങ്ങൾ, നാല് മിറാഷ്-3 വിമാനങ്ങൾ, നാല് ചൈനീസ് നിർമിത ജഐഫ്-17 വിമാനങ്ങളുമാണ് നിയന്ത്രണ രേഖ മറികടക്കാൻ ശ്രമം നടത്തിയത്. സുഖോയ്, മിറാഷ് എന്നീ വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ പാക് വിമാനങ്ങളെ തുരത്തിയത്. രാവിലെ 10 മണിയോടെയാണ് സംഭവം. തിരിച്ച് പറക്കുന്നതിനിടെ സൈനിക താവളത്തിൽ ബോംബ് വാർഷിക്കാനും പാക് യുദ്ധവിമാനങ്ങൾ ശ്രമം നടത്തി. എന്നാൽ ഇത് ലക്ഷ്യം കാണാതെ പരാജയപ്പെട്ടു.