Friday 17 August 2018

വഷളായ നയതന്ത്ര ബന്ധം; പാകിസ്താന്‍ ഡബ്ല്യൂടിഒ യോഗത്തില്‍ പങ്കെടുക്കില്ല

By Abhirami Sajikumar.17 Mar, 2018

imran-azhar

 

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായ സാഹചര്യത്തില്‍ അടുത്തയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന ലോക വ്യാപാര സംഘടന (ഡബ്ല്യൂ ടി ഒ) യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പാകിസ്താന്‍ തീരുമാനം. 

ഡബ്ല്യൂ ടി ഒ യോഗത്തില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ മാസം പാകിസ്താന്‍ വാണിജ്യ മന്ത്രി പര്‍വേസ് മാലികിനെ ഇന്ത്യ ക്ഷണിച്ചിരുന്നു. ഈ മാസം 19,20 തീയതികളിലാണ് യോഗം ചേരുന്നത്. ആദ്യം ക്ഷണം സ്വീകരിച്ച പാകിസ്താന്‍, നയതന്ത്ര പ്രതിനിധികളുടെ കുടുംബങ്ങള്‍ക്കു നേരെ തുടര്‍ച്ചയായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അത് ഉപേക്ഷിക്കുകയാണെന്ന് പറയുന്നു.

യു.എസ്, ചൈന, പാകിസ്താന്‍ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ മന്ത്രിമാരാണ് യോഗത്തിനെത്തുന്നത്