By Sooraj Surendran.07 Aug, 2019
ഇസ്ലാമാബാദ്: ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയെ പാക്കിസ്ഥാൻ പുറത്താക്കി. ബിസാരിയയോട് രാജ്യം വിടണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. കാഷ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതോടെയാണ് പാക്കിസ്ഥാൻ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഹൈക്കമ്മീഷണർ വേണ്ടെന്നും പാക്കിസ്ഥാൻ തീരുമാനിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. യോഗത്തിൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം കുറയ്ക്കാനും തീരുമാനിച്ചിരുന്നു. കൂടാതെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ഈ നിർണായക തീരുമാനങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പുറത്താക്കിയിരിക്കുന്നത്.