Tuesday 17 September 2019




രാഷ്ട്രപതിയുടെ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ

By Sooraj Surendran.07 Sep, 2019

imran-azhar

 

 

ന്യൂ ഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ്‌ലൻഡ് യാത്രക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് പാക്കിസ്ഥാൻ അനുമതി നിഷേധിച്ചു. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നാണ് പാക്കിസ്ഥാൻ നിലപട് കടുപ്പിച്ചിരിക്കുന്നത്. പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രപതിയുടെ വിമാനത്തിന് വ്യോമപാത നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയിട്ടുണ്ടെന്നും മെഹ്മൂദ് ഖുറേഷി കൂട്ടിച്ചേർത്തു. ഐസ്‌ലൻഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലൊവേനിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടിയാണ് രാംനാഥ് കോവിന്ദ് തിങ്കളാഴ്ച യാത്ര പുറപ്പെടുക. സമീപ കാലങ്ങളിൽ ഇന്ത്യ നയതന്ത്ര കാര്യങ്ങളിൽ പുലർത്തുന്ന പെരുമാറ്റ രീതിയാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാൻ കാരണമെന്നും മെഹ്മൂദ് ഖുറേഷി പറഞ്ഞു.