Sunday 22 September 2019




ശുചിമുറിയെന്ന് തെറ്റിദ്ധരിച്ച് യുവതി തുറന്നത് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ

By Sooraj Surendran .09 Jun, 2019

imran-azhar

 

 

ഇസ്ലാമാബാദ്: ശുചിമുറിയെന്ന് തെറ്റിദ്ധരിച്ച് യുവതി തുറന്നത് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ. പാക്കിസ്ഥാന്‍ ഇന്‍റന്‍നാഷണല്‍ എയര്‍ലൈന്‍സിലാണ് സംഭവം. വിമാനം 37 യാത്രക്കാരുമായി മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോഴാണ് വിമാനത്തിലെ യാത്രക്കാരിയായ യുവതി എക്സിറ്റ് ഡോര്‍ തുറന്നത്. വാതില്‍ തുറന്നതോടെ എയര്‍ ബാഗ് ച്യൂട്ട് തുറന്നു.തുടർന്ന് പരിഭ്രാന്തരായ യാത്രക്കാരെ വിമാന ജീവനക്കാർ പുറത്തിറക്കി. വിമാനം ഓടി തുടങ്ങാത്തതിനാൽ വൻ അപകടമാണ് ഒഴിവായതെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. സംഭവത്തെ തുടർന്ന് വിമാനം യാത്ര പുറപ്പെടാൻ അല്പം വൈകി.