Friday 23 October 2020




എംബസി വിവാദം പാക്കിസ്ഥാനിലും; ഇന്തോനേഷ്യയിലെ പാക്കിസ്ഥാൻ മുൻ അംബാസഡർ എംബസി കെട്ടിടം അനധികൃതമായി വിറ്റു

By Sooraj Surendran .27 Aug, 2020

imran-azhar

 

 

ലാഹോർ: പാക്കിസ്ഥാൻ മുൻ സൈനിക മേധാവിയും ഇന്തോനേഷ്യയിലെ മുൻ അംബാസിഡറുമായിരുന്ന സയിദ് മുസ്തഫ അൻവർ ജക്കാർത്തയിലെ പാക് എംബസി കെട്ടിടം അനധികൃതമായി വിറ്റു. അതും തുച്ഛമായ വിലയ്ക്ക്. ഇതോടെ ഇന്ത്യക്ക് പിന്നാലെ പാകിസ്താനിലും എംബസി വിവാദം കൊഴുക്കുകയാണ്. കെട്ടിടം വിറ്റതിലൂടെ സയിദീ മുസ്തഫ അൻവറിന് പത്ത് കോടിയിലധികം രൂപ ലഭിച്ചെന്നാണ് വിവരം. മുസ്തഫക്കെതിരെ പാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ അന്വേഷണ ഏജൻസിയായ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) 19ന് റിപ്പോർട്ടും സമർപ്പിച്ചിരുന്നു. മുസ്തഫ അധികാരദുർവിനിയോഗം നടത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ജിസ്ട്രാർ ഓഫീസിലെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് ബന്ധപ്പെട്ട ജഡ്ജിക്ക് കൈമാറും.