Wednesday 18 July 2018

സാംബയിലെ അന്താരാഷ്ട്ര അതിർത്തിയിൽ വെടിവെപ്പ് നാല് ബി എസ് എഫ് ജവാന്മാർ കൊല്ലപ്പെട്ടു

By Sooraj.14 Jun, 2018

imran-azhar

 

 


ജമ്മുകശ്മീർ: യാതൊരു പ്രകോപനവുമില്ലാതെ ഉണ്ടായ പാക് റേഞ്ചേഴ്സിന്റെ വെടിവെപ്പിൽ 4 ബി എസ് എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. സാംബയിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് വെടിവെപ്പ് നടന്നത്. ഈ ആക്രമണത്തിൽ അസിസ്റ്റന്റ് കമാന്റന്റ് കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരു സൈന്യവിഭാഗവുമായി വെടിനിർത്തൽ കരാർ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഒരു പ്രകോപനവും ഇല്ലാതിരുന്നിട്ടും പാക് സൈന്യം വെടിവെപ്പ് നടത്തിയത്. എന്നാണ് ബി എസ് എഫ് പറയുന്നത്.