Sunday 15 December 2019




ആഗസ്റ്റ് 15ന് കരിദിനം ആചരിക്കുമെന്ന് പാക്കിസ്ഥാൻ; വ്യാപാരം നിർത്തിവെക്കാനും തീരുമാനം

By Sooraj Surendran.07 Aug, 2019

imran-azhar

 

 

ഇസ്ലാമാബാദ്: ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ നീക്കം ചെയ്തതോടെ ഇന്ത്യ-പാക് നയതന്ത്രബന്ധം കുറയ്ക്കാനൊരുങ്ങുകയാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ. ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവെക്കാനും യോഗത്തിൽ തീരുമാനമുണ്ടായി. ഇന്ത്യക്ക് അപ്രതീക്ഷിത ആക്രമണത്തിന് സൂചന നൽകിക്കൊണ്ട് പാക് സൈന്യത്തിന് ജാഗ്രത നിർദേശവും നൽകി കഴിഞ്ഞു. മ്മു കാഷ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുമെന്നും ഇമ്രാൻ ഖാൻ യോഗത്തിൽ അറിയിച്ചു. കശ്മീരിലെ ഇന്ത്യയുടെ ഇടപെടല്‍ സാധ്യമായ വഴികളിലൂടെയെല്ലാം അന്താരാഷ്ട്രവേദികളില്‍ എത്തിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായി സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.