Tuesday 20 November 2018


പാക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ അടുത്ത മാസം ചൈന സന്ദർശിക്കും

By Sooraj Surendran.25 Oct, 2018

imran-azhar

 

 

ഇസ്ലാമബാദ്: പകിസ്താൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ അടുത്ത മാസം ചൈന സന്ദർശിക്കും. പരസ്പര സഹകരണം, നയതന്ത്രബന്ധം എന്നിവ ശക്തമാക്കുന്നതിനായി പ്രസിഡന്‍റ് ഷി ജിൻപിംഗ്, പ്രീമിയർ ലി കെക്യാംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി ചർച്ചകൾ നടത്തും. ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യത്തെ ചൈന സന്ദർശനമാണിത്. വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പ്രതിനിധികളും ഇമ്രാൻ ഖാനൊപ്പമുണ്ടാകും. ചൈനീസ് നേതൃത്വത്തിന്റെ ക്ഷണ പ്രകാരമാണ് പാകിസ്ഥാന്റെ ചൈന സന്ദർശനം.