Monday 08 March 2021




വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

By Sooraj Surendran.23 Jan, 2021

imran-azhar

 

 

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. നേരത്തെ വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

 

അതേസമയം നിലവിൽ രണ്ട് പ്രതികളുടെ റിമാന്‍ഡ് അഞ്ചാം തിയതി വരെ തുടരും. കേസ് അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. കേസില്‍ പുനര്‍വിചാരണയ്ക്കും കോടതി ഉത്തരവിട്ടിരുന്നു.

 

കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചായിരുന്നു നടപടി.

 

കേസിലെ രണ്ട് പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇവരുടെ റിമാന്‍ഡ് കാലാവധി അഞ്ചാം തിയതി വരെ നീട്ടി.

 

കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും, തുടരന്വേഷണത്തിനായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.