Thursday 18 October 2018



കനത്ത മഴ; പാലക്കാട് വയനാട് ജില്ലകളിൽ വെള്ളിയാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

By Sooraj S .01 Jan, 1970

imran-azhar

 

 

കോട്ടയം: സംസ്ഥാനത്ത് തോരാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പാലക്കാട് ജില്ലയിലെയും വയനാട് ജില്ലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്റ്റർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരിക്കും അവധി. അതെ സമയം ചില ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗീകമായി അവധി പ്രഖ്യാപിച്ചതായും ജില്ലാ കളക്റ്റർ വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് പാലക്കാട് ജില്ലയിൽ വ്യാപക കൃഷി നാശവും കെടുതികളുമാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. പാലക്കാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഇതേ അവസ്ഥ തന്നെയാണ് വയനാട് ജില്ലയിലും ഉണ്ടായിരിക്കുന്നത്. മാത്രമല്ല കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വയനാട് ജില്ലാ ഒറ്റപ്പെട്ട സ്ഥിതിയാണ് നിലവിൽ. കണ്ണൂർ ജില്ലയിലെ ഇരട്ടി,തളിപ്പറമ്പ് താലൂക്കുകളിലും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്റ്റർ അറിയിച്ചു.