Wednesday 15 July 2020




പാലാരിവട്ടം പാലം അഴിമതി; മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും

By Sooraj Surendran.19 Sep, 2019

imran-azhar

 

 

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യും. കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുൻകൂർ നല്കാൻ ഉത്തരവിട്ടത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ കുഞ്ഞാണെന്ന് കേസിലെ പ്രതിയായ ടി ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. കരാറുകാരന് 8.25 കോടി രൂപ മന്ത്രിയുടെ നിര്‍ദേശാനുസരണം നല്‍കിയെന്നും ടി ഒ സൂരജ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. അതേസമയം അഴിമതി പണം മന്ത്രിയിലേക്ക് എത്തിയെന്നതിന്‍റെ ഉൾപ്പടെയുള്ള തെളിവുകൾ വിജിലൻസ് ശേഖരിച്ചുവെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.