Friday 05 March 2021




പള്ളിവാസലില്‍ കുത്തേറ്റു മരിച്ച രേഷ്മയുടെ ബന്ധു തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് പ്രതിയെന്ന് സംശയിക്കുന്നയാള്‍

By Rajesh Kumar.23 Feb, 2021

imran-azhar


ഇടുക്കി: അടിമാലി പള്ളിവാസലില്‍ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന പെണ്‍കുട്ടിയുടെ ബന്ധു അനു ആത്മഹത്യ ചെയ്ത നിലയില്‍.

 

രാവിലെ പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം, പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റര്‍ മാറി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

വെള്ളിയാഴ്ച രാത്രിയാണ് പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പതിനേഴുകാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈസണ്‍വാലി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മയാണ് കൊല്ലപ്പെട്ടത്.

 

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുത്തേറ്റ നിലയില്‍ കുട്ടി കിടക്കുന്നതായി വിവരം ലഭിച്ചത്.

 

കോതമംഗലം സ്വദേശിയായ അനു പെണ്‍കുട്ടിയുടെ അച്ഛന്റെ അര്‍ദ്ധസഹോദരനാണ്. രേഷ്മയെ ഇയാള്‍ സ്‌കൂളില്‍ നിന്ന് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.