Saturday 06 June 2020




പള്ളിവാസൽ മേഖലയിൽ മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി

By Sooraj Surendran.25 Jan, 2020

imran-azhar

 

 

ഇടുക്കി: ഭൂനിയമ ചട്ടലംഘനത്തെ തുടർന്ന് ഇടുക്കി ജില്ലയിലെ പള്ളിവാസൽ മേഖലയിൽ മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി. 1964ലെ ഭൂനിയമ പ്രകാരമാണ് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കിയത്. ഈ നിയമപ്രകാരം പട്ടയം കൈമാറുമ്പോൾ ഭൂമി കൃഷി ആവശ്യങ്ങൾക്കും, വീട് ആവശ്യത്തിനും മാത്രമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ പട്ടയം ലഭിച്ച ശേഷം ഭൂവുടമ ഭൂമി ഭൂമാഫിയക്ക് കൈമാറ്റം ചെയ്യുകയും, തുടർന്ന് ബഹുനിലക്കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് റിസോർട്ടുകളുടെയും പട്ടയം റദ്ദാക്കി കൊണ്ട് ജില്ലാ കളക്ടർ നടപടി സ്വീകരിച്ചത്. പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലന്‍സും സ്‌പെഷ്യല്‍ സ്‌ക്വാര്‍ഡും അന്വേഷണം നടത്തുകയും വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.