Saturday 18 August 2018

പമ്പാ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

By Sooraj S .01 Jan, 1970

imran-azhar

 

 

കൽപ്പറ്റ: സംസ്ഥാനത്ത് കനത്ത മഴ പമ്പാ അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പാലക്കാട് താഴ്ന്ന പ്രദേശങ്ങൾ ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. ഇതുവരെ സംസ്ഥാനത്തെ 22 അണക്കെട്ടിലെ ഷട്ടറുകൾ തുറന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും കനത്ത ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മാത്രമല്ല വരും മണിക്കൂറുകൾ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിലംബൂർ ഉരുൾപൊട്ടി അഞ്ചു പേര് മരിച്ചിരുന്നു. മലയോര മേഖലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ നടന്നിരുന്നു. കൂടാതെ അണക്കെട്ടുകൾ തുറക്കുന്ന സമയങ്ങളിൽ ജനങ്ങൾ അണക്കെട്ടിന് സമീപം പോകരുതെന്നും അധികൃതർ നിർദേശം നൽകി. ഇതിന് പുറമെ പമ്പാ ഡാം തുറക്കുന്നതിന് മുൻപ് റെഡ് അലേർട്ടും പ്രഖ്യാപിച്ചു. അതേസമയം മലമ്പുഴ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടിയതിനാൽ പ്രദേശത്തു നിന്നും ആളുകളെ മാറ്റി പാർപ്പിച്ചു. ജില്ലകളുടെ പല ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു.ഒരാളെ കാണാതായി. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാളിക്കാവ്, നിലമ്പൂര്‍, കരുവാരകുണ്ട് മേഖലകളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. നിലമ്പൂരില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.