Tuesday 21 May 2019


പനാമാ അഴിമതി; ന​വാ​സ് ഷെരീഫിന്റെ മക്കൾക്കെതിരെ കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ

By Sooraj S.01 Jan, 1970

imran-azhar

 

 

ഇസ്ലാമബാദ്: നവാസ് ഷെരീഫിന്റെ മക്കൾക്കെതിരെ കോർണർ നോടീസ് പുറത്ത് വിടണമെന്ന് പാകിസ്ഥാൻ. പനാമാ അഴിമതി കേസിലാണ് പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി ജയിൽ ശിക്ഷ അനുഭവിക്കുന്നത്. ഇതേ തുടർന്നാണ് പാകിസ്താന്റെ പുതിയ നിലപാട്. നവാസിന്‍റെ മക്കൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ചെയർമാൻ ജാവദ് ഇക്ബാൽ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് ഹസൻ, ഹുസൈൻ എന്നിവർക്കെതിരെ കോർണർ നോട്ടീസ് പുറത്ത് വിടണമെന്ന ആവശ്യവുമായി പാകിസ്ഥാൻ ഇന്റർപോളിന്റെ സമീപിച്ചത്. എന്നാൽ ഇതിന് മുൻപേ തന്നെ നവാസ് ഷെരീഫിന്റെ മക്കളിലൊരാളായ മറിയത്തെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.