Monday 16 December 2019




പഞ്ചരത്നങ്ങളിൽ നാല് പേർക്ക് വിവാഹം; കൈപിടിച്ച് കൊടുക്കാൻ സഹോദരൻ

By Chithra.06 Nov, 2019

imran-azhar

 

തിരുവനന്തപുരം : പഞ്ചരത്നങ്ങളിൽ നാല് പേർ പുതിയ ജീവിതത്തിലേക്ക് ഒരുമിച്ച് കാൽ വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. പോത്തൻകോട് നിവാസികളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവരാണ് ഒരേ ദിവസം വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോകുന്നത്.

 

സഹോദരൻ ഉത്രജനാണ് നാല് പേരുടെയും കല്യാണ ദിവസം കാരണവരാകാൻ പോകുന്നത്. 2020 ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് നാല് പേരും വിവാഹിതരാകുന്നത്. ഫാഷൻ ഡിസൈനറായ ഉത്രയെ മസ്കറ്റിൽ ഹോട്ടൽ മാനേജരായ കെ.എസ്. അജിത് കുമാറാണ് വിവാഹം ചെയ്യുന്നത്. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെ സ്വന്തമാക്കുനന്ത് കുവൈത്തില്‍ അനസ്തീഷ്യാ ടെക്നിഷ്യനായ ആകാശാണ്. മാധ്യമ പ്രവർത്തകയെ ഉത്തരയെ വിവാഹം ചെയ്യുന്നത് മാധ്യമ പ്രവർത്തകനായ മഹേഷാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയെ താലി കെട്ടുന്നത് മസ്കറ്റിൽ അക്കൗണ്ടന്റായ സ്വദേശി വിനീത് താലി കെട്ടും.

 

പോത്തൻകോട് സ്വദേശികളായ പ്രേമകുമാർ-രമാദേവി ദമ്പതികളുടെ മക്കളാണ് ഈ പഞ്ചരത്നങ്ങൾ. പട്ടം എസ്‌എടി ആശുപത്രിയിൽ 1995 നവംബറിൽ നിമിഷങ്ങളുടെ വ്യത്യാസത്തിൽ പിറന്ന് വീണത്. ഉത്രം നക്ഷത്രത്തിൽ ജനിച്ചത് കൊണ്ടാണ് അഞ്ച് പേരുടെയും പേരുകളിൽ നാളും ചേർന്നത്. ഇവർക്ക് അഞ്ച് വയസ്സുള്ളപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിക്കാതെ അച്ഛൻ ആത്മഹത്യ ചെയ്തിരുന്നു. അതിന് ശേഷം ഹൃദ്രോഗി ആയ ഇവരുടെ അമ്മ പേസ്‌മേക്കറുടെ സഹായത്തോടെയാണ് ജീവിതം തിരിച്ചു പിടിച്ചത്.