Sunday 22 September 2019




പ​ഞ്ച​വാ​ദ്യ കു​ല​പ​തി അ​ന്ന​മ​ന​ട പ​ര​മേ​ശ്വ​ര​മാ​രാ​ർ (67) അ​ന്ത​രി​ച്ചു

By Sooraj Surendran .12 Jun, 2019

imran-azhar

 

 

തൃശൂർ: പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാർ (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുവമ്പാടിയുടെ വാദ്യത്തിൽ നാലര പതിറ്റാണ്ടോളം പങ്കാളിയായിരുന്നു. ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, യുഎഇ തുടങ്ങി വിദേശരാജ്യങ്ങളിലും പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്.പഞ്ചവാദ്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് പരമേശ്വരമാരാർ. തിമിലപഠനത്തിനുള്ള പാഠ്യപദ്ധതി പരമേശ്വരമാരാർ പരിഷ്കരിച്ചിട്ടുണ്ട്.