Wednesday 15 August 2018

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥയെ മര്‍ദിച്ച സംഭവം: അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

By Abhirami Sajikumar.13 Mar, 2018

imran-azhar

 

പാറശാല: പാറശാലയില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെ മര്‍ദിച്ച  അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. പാറശ്ശാല ഇവാന്‍സ് സ്കൂളിലെ അധ്യാപകനായ ഷിബിന്‍ ലാലിനെതിരെ പൊലീസ് കേസെടുത്തു.

സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്കാണ് അധ്യാപകന്‍റെ ക്രൂര മര്‍ദ്ദനമേറ്റത്.  വിദ്യാര്‍ത്ഥി പാറശ്ശാല ആശുപത്രിയില്‍ ചികിത്സയിലാണ്.