Friday 21 February 2020




കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ പാർക്കിങ്ങ് കൊള്ള

By Sooraj Surendran .10 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: ഇന്ത്യ വിൻഡീസ് ടി ട്വൻറി മത്സരം നടന്ന കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളി കാണാനെത്തിയവരിൽ നിന്നും പാർക്കിങ് ഫീസ് കൊള്ള നടത്തി കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് അധികൃതർ. വാഹനങ്ങൾ പാർക്ക് ചെയ്യാനെത്തിയവരിൽ നിന്നും അമിത നിരക്കാണ് അധികൃതർ ഈടാക്കിയത്. ഇരുചക്ര വാഹനങ്ങള്‍ക്ക് 100 രൂപയും കാറുകള്‍ക്ക് 250 രൂപയുമാണ് ഈടാക്കിയത്. യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാറുടെ പേരിലായിരുന്നു പണം പിരിച്ചത്. പാർക്കിങ്ങ് ഫീസ് ഈടാക്കിയെങ്കിലും വാഹനങ്ങൾ മോഷണം പോയാൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. മത്സരം കാണാനെത്തിയവർക്ക് കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ്, കാര്യവട്ടം ബി.എഡ് കോളേജ്, എല്‍.എന്‍.സി.പി ക്യാംപസ് എന്നിവടങ്ങളിലാണ് പാർക്കിങ്ങ് സൗകര്യം ഒരുക്കിയിരുന്നത്.