Monday 25 June 2018

പസഫിക് കീഴടക്കാൻ ഫ്രഞ്ചുകാരന്റെ ശ്രെമം

By Sooraj.06 Jun, 2018

imran-azhar

 

 


പസഫിക് നീന്തിക്കടന്ന് റെക്കോഡ് കുറിക്കാൻ ഫ്രഞ്ച് യുവാവ് തയ്യാറെടുക്കുന്നു. ബെൻ ലെ കോംടെ എന്ന ഫ്രഞ്ച് പരിസ്ഥിതി പ്രവർത്തകനാണ് ഈ ലക്‌ഷ്യം പൂർത്തീകരിക്കാൻ ഒരുങ്ങുന്നത്. ഇതിനായി കോംടെ തയ്യാറാക്കിയ പദ്ധതി പ്രകാരം ജപ്പാനിലെ ചോഷി തീരത്തുനിന്ന് ആരംഭിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഒരു ദിവസം എട്ട് മണിക്കൂർ നീന്തി, എട്ടു മാസംകൊണ്ട് 9000 കിലോമീറ്റർ താണ്ടി യുഎസിലെ സാന്‍ഫ്രാൻസിസ്കോയിൽ എത്തുകയാണ് പദ്ധതി. കടലിലെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തുക, കടൽ സസ്തനികൾ കുറിച് പഠനം നടത്തുക എന്നീ കാര്യങ്ങളാണ് കോംടെ ഈ ഉദ്യമത്തിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത്.