Friday 29 May 2020




സത്യവാങ്മൂലം, എമര്‍ജന്‍സി പാസിനുമായി 82,630 ഓണ്‍ലൈന്‍ അപേക്ഷകള്‍

By Online Desk .30 Mar, 2020

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രാ നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. അത്യാവശ്യ ഘട്ടത്തില്‍ സഞ്ചരിക്കുന്നതിനായി സത്യവാങ്മൂലം, എമര്‍ജന്‍സി പാസ് എന്നിവ ലഭ്യമാക്കാന്‍ കേരള പൊലീസ് സൈബര്‍ഡോം തയ്യാറാക്കിയ ഓണ്‍ലൈന്‍ സംവിധാനത്തിന് മികച്ച പ്രതികരണം. ഇന്ന് വൈകിട്ട് ആറു മണിവരെയുളള കണക്കനുസരിച്ച് രണ്ട് വിഭാഗത്തിലുമായി 82,630 പേരാണ് അപേക്ഷിച്ചത്. സത്യവാങ്മൂലത്തിന് 74,084 പേരും പാസിന് 8546 പേരും അപേക്ഷിച്ചു.
ഇവയില്‍ 12,020 പേര്‍ക്ക് യാത്രാനുമതി നല്‍കി. 34,256 അപേക്ഷകള്‍ നിരസിച്ചു. 36, 354 അപേക്ഷകള്‍ പരിഗണനയിലാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയതും യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്ന സമയത്തിന് മുമ്പ് പരിഗണിക്കാന്‍ കഴിയാതെ വന്നതുമായ അപേക്ഷകളാണ് നിരസിച്ചിരിക്കുന്നതെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിപി പ്രമോദ് കുമാര്‍ അറിയിച്ചു.