Friday 29 May 2020




പത്തനംതിട്ടയില്‍ 90 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

By online desk.05 Apr, 2020

imran-azhar

 

പത്തനംതിട്ട: രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 90 പേരുടെ കോവിഡ് 19 പരിശോധനാ ഫലം  നെഗറ്റീവ്. ഇതില്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേരുടെ ഫലങ്ങളും ഉള്‍പ്പെടുന്നു. ഇനി പത്തനംതിട്ടയില്‍ നിന്ന് 95 ഫലങ്ങള്‍ കൂടി പുറത്തുവരാനുണ്ട്. ഇന്നലെ ജില്ലയില്‍ 75 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. ഇതില്‍ നിസാമുദ്ദീനില്‍ നിന്ന് എത്തിയവരുടെ ഫലങ്ങളും ഉള്‍പ്പെടുന്നു. പത്തനംതിട്ടയ്ക്ക് പുറമേ കോഴിക്കോട്ട് നിന്നും ആശ്വാസ വാര്‍ത്തയാണ് എത്തുന്നത്. കോഴിക്കോട് രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചുപേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇവരെല്ലാം തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
ഇന്നലെ കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും (കാസര്‍കോട്-3, കണ്ണൂര്‍, എറണാകുളം) 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍കോട്്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസര്‍കോട്-2) രോഗം വന്നത്. കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.