Monday 19 February 2018

പെന്പിളൈ ഒരുമൈ വീണ്ടും സമരത്തിന്

By praveen prasannan.21 Apr, 2017

imran-azhar

മൂന്നാര്‍: മൂന്നാറില്‍ സ്ത്രീകളുടെ സമരം നടത്തി വിജയക്കൊടി പാറിച്ച പെന്പിളൈ ഒരുമൈ വീണ്ടും സമര രംഗത്തേക്ക്. ഭൂമിക്ക് വേണ്ടിയുളള സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 22ന് മൂന്നാറിലെ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കും.

മൂന്ന് സെന്‍റ് നല്‍കി തോട്ടം തൊഴിലാളികളെ കോളനിവത്കരിക്കുന്നതിന് പകരം കൃഷിക്കനുയോജ്യമായ ഭൂമി നല്‍കണമെന്നാണ് ആവശ്യം. കയ്യേറ്റ മാഫിയകളുടെ പക്കലുള്ള ഭൂമി പിടിച്ചെടുത്ത് തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുക എന്നാണ് പെന്പിളൈ ഒരുമൈയുടെ ആവശ്യം.

ഓരോ തൊഴിലാളി കുടുംബത്തിനും ഒരേക്കര്‍ ഭൂമി, മെച്ചപ്പെട്ട കൂലി, പാര്‍പ്പിടം, ബോണസ്, തോട്ടം നിയമങ്ങളുടെ പരിഷ്കാരം , തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങള്‍, മികച്ച ആശുപത്രി എന്നീ ആവശ്യങ്ങളുമുണ്ട്.

പൊതു ഇടങ്ങളില്‍ 600~700 രൂപ കിട്ടുന്പോള്‍ തോട്ടം തൊഴിലാളികള്‍ക്ക് 200~300 രൂപ നല്‍കി അടിമപ്പണി ചെയ്യിക്കുന്നു. വാര്‍ദ്ധക്യകാലത്ത് ജോലി നിര്‍ത്തുന്പോള്‍ ലയം ഒഴിയേണ്ടി വരുന്നു. ഇവര്‍ക്ക് പുറത്ത് ഒരു സെന്‍റ് ഭൂമി പോലുമില്ല.