Friday 29 May 2020




'5 ജി' കൊറോണ പരത്തുന്നു ...വ്യാജ വിവരം വിശ്വസിച്ച് മൊബൈൽ ടവറുകൾ കത്തിച്ച് യു കെ യിലെ ജനങ്ങൾ

By online desk .05 Apr, 2020

imran-azhar

 


ലണ്ടൻ : കൊറോണ വൈറസ്എന്ന മഹാമാരി പടരുന്നത് 5 ജി മൊബൈൽ ടെലെകോംമ്യൂണിക്കേഷൻ ആണെന്ന വ്യാഗപ്രചരണം വിശ്വസിച്ച ടവറുകൾ കത്തിച്ച് യു കെ യിലെ ഒരുവിഭാഗം ജനങ്ങൾ. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്ത വിശ്വസിച്ചാണ് ജനം ടവർ കത്തിക്കാൻ മുതിർന്നത്. സംഭവത്തിൽ യുകെ അന്വേഷണം ആരംഭിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത്തരത്തിലുള്ള വ്യാജ സിദ്ധാന്തങ്ങൾ അപകടകരമാണെന്ന് യു കെ ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

 


എന്നാൽ സമഭാവത്തിനെതിരെ പ്രതികരണവുമായി യുകെ സർക്കാരിലെ ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്പോർട്ട് (ഡിസിഎംഎസ്) വകുപ്പ് രംഗത്തെത്തി. ‘ഓൺലൈനിൽ 5ജി–കൊറോണ ബന്ധത്തെപ്പറ്റി വ്യാജവിവരം പരക്കുന്നതായി അറിഞ്ഞു. ഇതിൽ വിശ്വാസയോഗ്യമായ ഒന്നുമില്ല’– ഡിസിഎംഎസ് ട്വിറ്ററിൽ വ്യക്തമാക്കി.



അതേസമയംകൊറോണ പ്രതിസന്ധിക്കിടയിൽ വീട്ടിനകത്തിരിക്കുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ആശയവിനിമയം നടത്താനും വാർത്തകൾ പങ്കുവെക്കാനും ആശ്രയമായ മൊബൈൽ ഫോണുകൾ എന്നാൽ ടവറുകൾ കൂട്ടത്തോടെ തീയിടുമ്പോൾ മൊബൈൽ സേവനം നിലയ്ക്കുകയും കൂടുതൽ കുഴപ്പങ്ങൾക്കു കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

 

ബർമിങ്ങാം, ലിവർപൂൾ, മെർസിസൈഡിലെ മെല്ലിങ് എന്നിവിടങ്ങളിലെ ടവറുകളാണു തീയിട്ടത്. കഴിഞ്ഞ ദിവസം ബർമിങ്ങാമിൽ ബ്രിട്ടനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ ടവറുകളും ആൾക്കൂട്ടം കത്തിക്കുകയും . ടെലികോം ജീവനക്കാരെ ജനം അസഭ്യം പറയുകയുംചെയ്തതായി റിപ്പോർട്ടുകളുണ്ട് ‘വിഡ്ഢിത്തമാണിത്, അപകടകരമായ മണ്ടത്തരം’ എന്നാണു ജനം ടവറുകൾക്കു തീയിടുന്നതിനെപ്പറ്റി ബ്രിട്ടിഷ് കാബിനറ്റ് ഓഫിസർ മിനിസ്റ്റർ മൈക്കിൾ ഗോവ് അഭിപ്രായപ്പെട്ടത്.


എന്നാൽ 5ജി–കൊറോണ സിദ്ധാന്തം ശുദ്ധ അസംബദ്ധമാണെന്നും വ്യാജവാർത്ത സൃഷ്ടിക്കുന്ന അപകടത്തിന് തെളിവാണിതെന്നും ദേശീയ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് പറഞ്ഞു.