Wednesday 08 April 2020




കൊറോണ വൈറസ്: ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

By Sooraj Surendran .31 Jan, 2020

imran-azhar

 

 

തൃശൂർ: ലോകം മുഴുവൻ ഭീതി പടർത്തുന്ന കൊറോണ വൈറസ് ബാധയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നുമെത്തിയവർ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും, ഇവർ പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് താത്കാലികമായി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.


നിലവിലെ കണക്കനുസരിച്ച് വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും 1053 പേരാണ് തിരിച്ചെത്തിയിരിക്കുന്നത്. ഇവർ സ്വമേധയാ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ബന്ധമായും 28 ദിവസം വരെ നിരീക്ഷണത്തില്‍ തുടരണം.രോഗബാധയെ തുടർന്ന് ചൈനയിൽ 213 പേരാണ് മരണപ്പെട്ടത്. കൊറോണ വൈറസ് അനിയന്ത്രിതമായി ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.