Wednesday 23 October 2019




അവർ യാത്രയായി: ശരത്‌ലാലിന്റെയും , കൃപേഷിന്റേയും മൃതദേഹം സംസ്കരിച്ചു

By Sooraj Surendran .18 Feb, 2019

imran-azhar

 

 

കല്യോട്ട്: കാസർഗോഡ് രാഷ്ട്രീയ ഗുണ്ടകൾ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റേയും മൃതദേഹം സംസ്കരിച്ചു. രിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം ഒരു മണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ആശുപത്രിയിൽ നിന്നും വിലാപയാത്രയായാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. നൂറുകണക്കിനു ആളുകളാണ് ഇരുവർക്കും അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്.വിലാപയാത്രക്കിടെ പലയിടത്തും അക്രമങ്ങൾ ഉണ്ടായി. കല്യോട്ട് കൂരാങ്കരിയിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് അടുത്തടുത്തായാണ് ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചത്.